മലപ്പുറം- ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ 70.41 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തീര്‍ത്തും സമാധാനപരമായിരുന്നു പോളിംഗ്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ നല്ല തിരക്ക് അനുഭപ്പെട്ടിരുന്നു. വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ചില ബൂത്തുകളില്‍ പോളിംഗ് വൈക്. 11 ബൂത്തുകളില്‍ യന്ത്രങ്ങള്‍ മാറ്റേണ്ടി വന്നു.
മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് ശിഹാബ് തങ്ങള്‍, സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പാണക്കാട് എഎംയുപി സ്‌കൂളില്‍ രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശും വോട്ട് ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി. ഫൈസലിന് മണ്ഡലത്തില്‍ വോട്ടില്ല. യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.
ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി 13.12 ലക്ഷം വോട്ടര്‍മാരാണുള്ളത്. 2014ല്‍ 11.98 ലക്ഷം വോട്ടര്‍മാരില്‍ 8,53,467 പേരാണ് (71.26%) വോട്ട് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ അടുത്ത തിങ്കളാഴ്ച.