ദുബായ്- മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗം ഗൾഫിൽനിന്ന് പണം വാരുന്നതായി റിപ്പോർട്ട്. ജി.സി.സി രാജ്യങ്ങളിൽ 750-ലേറെ സ്‌ക്രീനുകളിലാണ് ഇതേവരെ ഭ്രമയുഗം പ്രദർശിപ്പിച്ചത്. മൂന്നു ദിവസത്തെ മാത്രം കണക്കാണിത്. ഒരാഴ്ച കൊണ്ട് ഇത് ആയിരം കടക്കുമെന്നാണ് ട്രാക്കർമാർ പറയുന്നത്. ഇത് ഒരു മലയാള സിനിമ ജി.സി.സിയിൽ നേടുന്ന ഏറ്റവും വലിയ റെക്കോർഡായിരിക്കും. ജി.സി.സി അടക്കം 35 രാജ്യങ്ങളിലാണ് ഭ്രമയുഗം പ്രദർശിപ്പിക്കുന്നത്. വേൾഡ് വൈഡ് റിലീസിലൂടെ പത്തുകോടിയുടെ മുകളിൽ സിനിമ കലക്ട് ചെയ്തു. കേരളത്തിൽനിന്ന് 5.45 കോടിയും ലഭിച്ചം.
ബുക്ക് മൈ ഷോയിലും മികച്ച റേറ്റിംഗാണ് സിനിമക്കുള്ളത്. 9.2 ആണ് നിലവിലെ റേറ്റിംഗ്. 24 മണിക്കൂറിനിടെ 1.5 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി. ട്രെന്റ് ഇതുപോലെ തുടർന്നാൽ രണ്ടാഴ്ച്ചക്കുള്ളിൽ ഭ്രമയുഗം 30 കോടി മറികടക്കും.
പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ച് എസ് എഫ് ഐക്കാര്‍ തന്നെ നേരിടുകയാണെന്ന് ഗവര്‍ണര്‍