തിരുവനന്തപുരം - തനിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളില്‍ എസ് എഫ് ഐ- പോപ്പുലര്‍ ഫ്രണ്ട് കൂട്ടുകെട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ച് തന്നെ നേരിടുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. പ്രതിഷേധത്തില്‍ എസ് എഫ് ഐയും-പി എഫ് ഐയും തമ്മില്‍ സഖ്യം ചേര്‍ന്നിരിക്കുകയാണ്. നിലമേലില്‍ അറസ്റ്റ് ചെയ്തവരില്‍ ഏഴുപേര്‍ പി എഫ് ഐ പ്രവര്‍ത്തകരാണ്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് തനിക്ക് റിപ്പോര്‍ട്ട് കിട്ടിയെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗത്തില്‍ പ്രോ- ചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പങ്കെടുത്തതിനെയും ഗവര്‍ണ്ണര്‍ വിമര്‍ശിച്ചു. യൂണിവേഴ്സിറ്റി നടപടികളില്‍ പ്രൊ ചാന്‍സലര്‍ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. മിനിമം മരാദ്യ പോലും അവര്‍ കാണിച്ചില്ല. കോടതിയോട് അവര്‍ക്ക് ബഹുമാനമില്ലെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.