ഇടുക്കി- പ്രാര്‍ത്ഥന കണ്‍വെന്‍ഷന് എത്തിയ 14കാരനെ പീഡിപ്പിച്ചതിന് സ്ഥാപനത്തിലെ ബ്രദര്‍ എന്ന് അറിയപ്പെടുന്ന സഹായി അറസ്റ്റില്‍. മൂന്നാര്‍ നല്ലതണ്ണി സ്വദേശി സെബാസ്റ്റ്യനെയാണ് തമിഴ്‌നാട്ടിലെ തൂത്തുകൂടിയില്‍ നിന്നു മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം കുട്ടി പുറത്തുപറഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞ ഏപ്രിലില്‍ മൂന്നാറിലായിരുന്നു വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന കണ്‍വെന്‍ഷന്‍. ഇവിടെവെച്ചാണ് രാജാക്കാട് സ്വദേശിയായ 14 വയസ്സുകാരനെ ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ബ്രദര്‍ സെബാസ്റ്റ്യന്‍ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.