പാലക്കാട് - കൊടുവായൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കൊടുവായൂര്‍ കാര്‍ഗില്‍ ബസ് സ്റ്റോപ്പിന് സമീപം വെള്ളിയാഴ്ച രാത്രി പത്തരയോടെ ഉണ്ടായ അപകടത്തില്‍ വെമ്പല്ലൂര്‍ എരട്ടാട് രതീഷ് (22), കണ്ണന്നൂര്‍ അമ്പാട് മിഥുന്‍ (19) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാര്‍ ഡ്രൈവര്‍ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.