Sorry, you need to enable JavaScript to visit this website.

കാഞ്ഞങ്ങാട്ട് ഒരു കുടുംബത്തിലെ  മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്-ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി.  കാഞ്ഞങ്ങാട് ആവിക്കരയിലാണ് സംഭവം. വാച്ച് റിപ്പയറിംഗ് നടത്തുന്ന സൂര്യപ്രകാശ് (62) ഭാര്യ ലീന, അമ്മ ഗീത എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അയല്‍വാസികളാണ് ഇവരുടെ മൃതദേഹം ആദ്യം കണ്ടത്. സൂര്യപ്രകാശിന്റെ മൃതദേഹം തൂങ്ങിനില്‍ക്കുന്ന നിലയിലും മറ്റ് രണ്ടുപേരുടെയും മൃതദേഹം കട്ടിലിലുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അമ്മയ്ക്കും ഭാര്യയ്ക്കും വിഷം നല്‍കിയ ശേഷം സൂര്യപ്രകാശ് തൂങ്ങിമരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കുടുംബത്തിന് മറ്റ് സാമ്പത്തിക ബാദ്ധ്യതകളുണ്ടോ എന്ന കാര്യം വ്യക്തമല്ല. സൂര്യകാശിന്റെ രണ്ട് മക്കളും വിവാഹം കഴിച്ച് വേറെ സ്ഥലങ്ങളില്‍ താമസിക്കുകയാണ്. മകനെ മരണവിവരം അറിയിച്ചിട്ടുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു.
 

Latest News