ഇടുക്കി- ദേശസാല്‍കൃത ബാങ്കിന്റെ പേരില്‍ നടന്ന സൈബര്‍ തട്ടിപ്പില്‍ യുവാവിന്റെ പതിനേഴായിരം രൂപ നഷ്ടമായി. ക്രെഡിറ്റ് കാര്‍ഡ് നല്‍കുമെന്ന ഫേസ്ബുക്ക് പരസ്യം കണ്ട് ഫോണില്‍ ബന്ധപ്പെട്ട ആലക്കോട് മീന്‍മുട്ടി സ്വദേശിയായ യുവാവിന്റെ പണമാണ് നഷ്ടപ്പെട്ടത്. മൂന്ന് മണിക്കൂറിനകം തിരിച്ചു വിളിക്കുമെന്ന് പറഞ്ഞെങ്കിലും 15 മിനുട്ടിനിടയില്‍ തന്നെ ലിങ്ക് അയക്കുകയും ഫോണില്‍ വിളിച്ച് കെ വൈ സി പൂരിപ്പിച്ചയക്കാനും ആധാറിന്റെ കോപ്പി അപ്ലോഡ് ചെയ്യാനും ആവശ്യപ്പെടുകയായിരുന്നു.
ലിങ്കിലെ ഫോം പൂരിപ്പിച്ച് ജോയിന്‍ ചെയ്തതോടെ ഹാക്ക് ചെയ്യപ്പെട്ടു എന്നു മനസ്സിലാക്കിയ യുവാവ് ഉടന്‍ കട്ട് ചെയ്തു ബാങ്കില്‍ അറിയിച്ചുവെങ്കിലും, രണ്ടു ബാങ്കുകളില്‍ നിന്നായി തുക നഷ്ടപ്പെട്ടിരുന്നു. തൊടുപുഴ പോലീസിലും സൈബര്‍ സെല്ലിലും യുവാവ് പരാതി നല്‍കിയിട്ടുണ്ട്. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് പലിശ രഹിത ക്രെഡിറ്റ് കാര്‍ഡ് വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ നവമാധ്യമങ്ങള്‍ മുഖേന വ്യാപകമായി പ്രചരിക്കുന്നതിനാല്‍ നിരവധി ആളുകള്‍ തട്ടിപ്പില്‍പ്പെട്ടിട്ടുണ്ടാ കുമെന്ന് ഉറപ്പാണ്. പരാതിയുമായി തൊടുപുഴയിലെ പുതുതലമുറ ബാങ്കില്‍ എത്തിയപ്പോള്‍ അഞ്ച് ലക്ഷം രൂപവരെ ഇത്തരത്തില്‍ നഷ്ടപ്പെട്ട പരാതി ലഭിച്ചതായി ബാങ്ക് അധികൃതര്‍ പറഞ്ഞുവത്രേ.