തൃശൂർ- കോളേജ് യൂണിഫോമിൽ മീൻ വിൽപ്പന നടത്തിയതിലൂടെ ശ്രദ്ധേയായ ഹനാൻ ഹമീദിന് വാഹനാപകടത്തിൽ പരിക്ക്. ഇന്ന് രാവിലെയാണ് ഹനാൻ സഞ്ചരിച്ച കാർ വൈദ്യൂതി പോസ്റ്റിൽ ഇടിച്ച് അപകടമുണ്ടായത്. നട്ടെല്ലിന് പരിക്കേറ്റ ഹനാനെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. കൈകൾക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങൾക്കും പരിക്കുണ്ട്. കൊടുങ്ങല്ലൂരിൽ സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുംവഴിയാണ് അപകടമുണ്ടായത്. ഒരാൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം ഒഴിവാക്കുന്നതിനായി കാർ വെട്ടിച്ചതോടെ തൂണിൽ ഇടിക്കുകയായിരുന്നു. മുൻ സീറ്റിലിരിക്കുകയായിരുന്നു ഹനാൻ.