അയ്യപ്പഭക്തരുടെ ബസും ബൈക്കും കൂട്ടിയിടിച്ചു, കോളജ് വിദ്യാര്‍ഥി മരിച്ചു

കോട്ടയം -പാലായില്‍ അയ്യപ്പഭക്തരുടെ ബസും ബൈക്കും കൂട്ടിയിടിച്ചു. കോളജ് വിദ്യാര്‍ഥി മരിച്ചു. പാലാ ചിറകണ്ടം ചക്കാമ്പുഴയിലുണ്ടായ അപകടത്തില്‍ പൈക ജനത സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ തൂമ്പാംകുഴിയില്‍ സുനുവിന്റെ മകന്‍ പവന്‍ (20) ആണ് മരിച്ചത്. പവന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ശബരിമല ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂരാലി സ്വദേശി റോഷനെ (20) ഗുരുതരമായ പരിക്കുകളോടെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാമപുരം മാര്‍ അഗസ്തിനോസ് കോളജ് ബി.സി.എ വിദ്യാര്‍ഥിയാണ് പവന്‍.റോഷന്‍ ബികോം രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.
വൈകുന്നേരം ക്ലാസ് കഴിഞ്ഞ് കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പാലാ ഭാഗത്തുനിന്നു വന്ന ശബരിമല  വാഹനവുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

 

Latest News