കാട്ടാന ആക്രമണം: പോളിന്റെ മരണം തക്കസമയം വിദഗ്ധ ചികിത്സ ലഭിക്കാതെയെന്ന് മകള്‍ സോന

പുല്‍പള്ളി- കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ പാക്കം വെള്ളച്ചാലില്‍ പോള്‍ മരിച്ചത് തക്കസമയം വിദഗ്ധ ചികിത്സ ലഭിക്കാത്തതുമൂലമാണെന്ന് മകള്‍ സോന. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിതാവിന് വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നു സോന പറഞ്ഞു. മാനന്തവാടി ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുമെന്നു പറഞ്ഞെങ്കിലും അതുണ്ടായില്ല. പിതാവിനെ കോഴിക്കോടിനു കൊണ്ടുപോകുന്നത് മറ്റുള്ളവര്‍ പറഞ്ഞാണ് അറിഞ്ഞത്. മെച്ചപ്പെട്ട ചികിത്സയ്ക്കു സൗകര്യം ഇല്ലാത്ത സ്ഥാപനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയെന്നു വിളിക്കുന്നത് വൈരുദ്ധ്യമാണ്. തനിക്കും അമ്മയ്ക്കും ഉണ്ടായ ദുര്‍ഗതി മറ്റാര്‍ക്കും ഉണ്ടാകരുതെന്നും പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സോന പറഞ്ഞു.

 

Latest News