കൊച്ചി- എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് എക്‌സാലോജിക് കമ്പനി നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പരമ്പര. പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നതും വീണ വിജയനെ പ്രതീകാത്മകമായി വീണ പൂവായി ചിത്രീകരിക്കുന്നതുമായ ട്രോളുകളുമുണ്ട്.
നടനും ആക്ടിവിസ്റ്റുമായ ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റ് ഏറെ ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന സൂചനയുള്ളതാണ് പോസ്റ്റ്. 'കേറിവരാനല്ല ഇറങ്ങിപ്പോകാനാണ് ഈ ഗോവണി
ഈ ഗോവണിയുടെ പേരാണ് ധാര്‍മികത (കമന്റ് ബ്ലോക്‌സില്‍ വരുന്ന മനോരോഗികള്‍ക്ക് പെട്ടെന്ന് മനസ്സിലാകാതിരിക്കാനാണ് സിംബോളിക് ആക്കിയത്)' എന്നാണ് ജോയ് മാത്യുവിന്റെ പോസ്റ്റ്.
ഒപ്പം ജനവാതിലില്‍നിന്ന് താഴേക്കിറങ്ങാനുള്ള കോണിയുടെ ചിത്രവും.
'വി.എസ് പണ്ട് പറഞ്ഞതേ എനിക്കും പറയാനുള്ളു, ഉളുപ്പ്, ഉളുപ്പ്്..' എന്നാണ് മോഹന്‍ കുമാറിന്റെ പോസ്റ്റ്.
അഴിമതി ആരോപണം ഉന്നയിച്ച് അന്ന് മാണി സാറിനെ രാജിവെപ്പിച്ചവര്‍ക്ക് ഇന്ന് വിജയന്റെ കാര്യത്തില്‍ എന്താണ് നിലപാട് എന്നാണ് സന്തോഷ് കുമാറിന്റെ ചോദ്യം.
വീണ വിജയനെയും പിണറായി വിജയനെയും മാത്രമല്ല, വീണയുടെ ഭര്‍ത്താവായ മുഹമ്മദ് റിയാസിനെയും ട്രോളര്‍മാര്‍ വെറുതെ വിടുന്നില്ല. കേസുമായി ബന്ധപ്പെട്ട് വീണ വിജയന് പ്രതിരോധം തീര്‍ത്ത മുതിര്‍ന്ന സി.പി.എം നേതാവ് എ.കെ ബാലനെ കീലേരി അച്ചുവായി ഉപമിക്കുന്ന ട്രോളുകളും വ്യാപകം. 'ഒന്ന് കരയാന്‍ പോലുമാകാതെ ഹൃദയം നുറുങ്ങിരിക്കുന്ന ഈ മനുസനെ ഓര്‍ക്കാതെ ഒരു ഒരു കമ്മിയൂണിസ്റ്റിനും ഇന്ന് കടന്ന് പോകാനാകില്ല' എന്നാണ് ബാലന്റെ ചിത്രം സഹിതം കൃഷ്ണ എം. മുകുന്ദന്‍ പോസ്റ്റ് ചെയ്തത്.
കോണ്‍ഗ്രസ് അനുകൂലികള്‍ മാത്യു കുഴല്‍നാടന്‍ ഉന്നം നോക്കി വെടിവെക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് കോടതി വിധിയില്‍ ഊറ്റം കൊള്ളുന്നത്.