Sorry, you need to enable JavaScript to visit this website.

സോണിയാ ഗാന്ധിക്ക് 12.53 കോടിയുടെ ആസ്തി, സ്വന്തമായി കാറില്ല, ഇറ്റലിയിലെ തറവാട്ടിൽ 26 ലക്ഷം

ജയ്പൂര്‍- കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിക്ക് 12.53 കോടി രൂപയുടെ ആസ്തി. അഞ്ചുവര്‍ഷം കൊണ്ട് 72 ലക്ഷം രൂപയുടേതാണ് വര്‍ധന. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം വെളിപ്പെടുത്തിയത്. രാജസ്ഥാനില്‍ നിന്നാണ് സോണിയാ ഗാന്ധി മത്സരിക്കുന്നത്.
സോണിയയുടെ കൈവശം 88 കിലോ വെള്ളിയും 1.26 കിലോ സ്വര്‍ണാഭരണങ്ങളുമുണ്ട്. ദേരാ മാണ്ഡി ഗ്രാമത്തില്‍ സോണിയയ്ക്ക് 2529.28 ചതുരശ്ര മീറ്റര്‍ കൃഷിഭൂമിയുണ്ട്. അതിന്റെ മൊത്തം വിപണി മൂല്യം 5.88 കോടി രൂപയാണ്. ഇറ്റലിയിലെ തറവാട്ടുസ്വത്തില്‍ സോണിയക്ക് ഓഹരിയുള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു. ഏകദേശം 26 ലക്ഷത്തിലധികം വിലമതിക്കുന്നതാണ് ഈ സ്വത്ത്. എം.പി എന്ന നിലയിലുള്ള ശമ്പളം, റോയല്‍റ്റി വരുമാനം, ബാങ്ക് നിക്ഷേപങ്ങളുടെ പലിശ, മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള ലാഭവിഹിതം, മൂലധന നേട്ടം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തി.
പെന്‍ഗ്വിന്‍ ബുക്ക് ഇന്ത്യ, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ്, ആനന്ദ പബ്ലിഷേഴ്‌സ്, കോണ്ടിനെന്റല്‍ പബ്ലിക്കേഷന്‍സ് എന്നിവയുമായാണ് പുസ്തകങ്ങളുടെ കരാര്‍. ഇവയില്‍നിന്നു മാത്രമല്ല, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസില്‍ നിന്ന് 1.69 ലക്ഷം രൂപയും റോയല്‍റ്റി ലഭിച്ചിട്ടുണ്ട്. സ്വന്തമായി വാഹനങ്ങമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

 

Latest News