ആലപ്പുഴ- വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. കുട്ടനാട് കുന്നുമ്മയില്‍ തിലകന്റെ മകള്‍ ആതിര തിലകാണ് (25) വിവാഹനിശ്ചയം കഴിഞ്ഞ് ആത്മഹത്യ ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട കേസില്‍ കാവാലം വില്ലേജില്‍ പത്തില്‍ച്ചിറ വീട്ടില്‍ നളിനാക്ഷന്റെ മകന്‍ അനന്തുവിനെ (26) ആത്മഹത്യ പ്രേരണാകുറ്റത്തിന് കൈനടി പോലീസ് അറസ്റ്റ് ചെയ്തത്. ആതിര തിലക് അനന്തുവുമായി സ്‌നേഹത്തിലായതിനെ തുടര്‍ന്ന് ഇരുവീട്ടുകാരും ചേര്‍ന്ന് കഴിഞ്ഞ നവംബറില്‍ മോതിര മാറ്റചടങ്ങ് നടത്തിയിരുന്നു. പിന്നീട് ജനുവരിയില്‍ ആതിരയുടെ വീട്ടില്‍വന്ന് അനന്തു ആതിരയുമായി വഴക്കിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതിലുള്ള മനോവിഷമത്തില്‍ ആരതി ആത്മഹത്യ ചെയ്യുകയായിരുന്നു.
കൈനടി പോലീസ് സ്റ്റേഷന്‍ പോലീസ് സബ്് ഇന്‍സ്‌പെക്ടര്‍ എ. ജെ. ജോയി, സജിമോന്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ജോസലിന്‍, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തി പ്രതിയെ അറസ്സ് ചെയ്തത്.