Sorry, you need to enable JavaScript to visit this website.

വൈസ് ചാന്‍സലറെ കണ്ടെത്താനുള്ള കമ്മിറ്റിയിലേക്ക് സെനറ്റ് അംഗത്തെ തെരഞ്ഞെടുക്കാന്‍ വിളിച്ച യോഗത്തില്‍ നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം -വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് അംഗത്തെ തെരഞ്ഞെടുക്കാന്‍ വിളിച്ച യോഗത്തില്‍ നാടകീയ രംഗങ്ങള്‍. യോഗത്തിന്റെ അധ്യക്ഷയായി മന്ത്രി ആര്‍.ബിന്ദു എത്തിയത് രംഗം വഷളാക്കി. സേര്‍ച്ച് കമ്മിറ്റിയില്‍ പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന പ്രമേയം സെനറ്റില്‍ അവതരിപ്പിച്ചു. പ്രമേയത്തെച്ചൊല്ലി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവും താല്‍കാലിക വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മലും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.  വൈസ് ചാന്‍സലറാണ് യോഗത്തില്‍ അധ്യക്ഷനാകേണ്ടത്. എന്നാല്‍ മന്ത്രി അധ്യക്ഷനായി സ്വയം എത്തി. പ്രൊ ചാന്‍സലര്‍ എന്ന നിലയിലാണ് മന്ത്രിയുടെ ഇടപെടല്‍. ഇതോടെ ഈ വിഷയം കോടതി കയറുമെന്ന് ഉറപ്പായി. സേര്‍ച്ച് കമ്മിറ്റിയില്‍ പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന പ്രമേയം പാസായെന്നു മന്ത്രിയും പാസായില്ലെന്നു വിസിയും നിലപാടെടുത്തു. ഇതോടെ ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കമായി. യോഗം വിളിച്ചതു താനാണെന്നും അതിനാല്‍ അധ്യക്ഷന്‍ താനാണെന്നും വിസി പറഞ്ഞു. മന്ത്രി അധ്യക്ഷത വഹിച്ചതും അജന്‍ഡ വായിച്ചതും ശരിയായില്ലെന്നും വിസി നിലപാടെടുത്തു. തര്‍ക്കത്തിനിടെ, യോഗം പിരിഞ്ഞതായി മന്ത്രി അറിയിച്ചെങ്കിലും സെനറ്റ് അംഗങ്ങള്‍ ഹാളില്‍നിന്നു വിട്ടുപോയില്ല. ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തി.
യോഗം വിളിച്ചത് വൈസ് ചാന്‍സലറുടെ താല്‍കാലിക ചുമതയലുള്ള ഡോ മോഹന്‍ കുന്നുമ്മലാണ്. അതുകൊണ്ട് തന്നെ യോഗത്തില്‍ അധ്യക്ഷത വഹിക്കേണ്ടതും വിസിയാണ്. ഇതിനൊപ്പം പ്രത്യേക യോഗങ്ങളില്‍ പ്രമേയം പാസാക്കാനും കഴിയില്ല. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വ്വകലാശാലയുടെ പ്രതിനിധിയെ നിശ്ചയിക്കാന്‍ ചേര്‍ന്ന സെനറ്റ് കമ്മിറ്റിയില്‍ വാക്ക്പോര് അതിരൂക്ഷമായിരുന്നു. പ്രോ ചാന്‍സലാറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും വിസിയുമായാണ് ആദ്യം വാക്ക് പോരില്‍ ഏര്‍പ്പെട്ടത്. തുടര്‍ന്ന് ഇടത് അംഗം മുന്നോട്ടു വച്ച പ്രമേയത്തിന്റെ പേരിലായി തര്‍ക്കം. എന്നാല്‍ സ്പഷ്യല്‍ സെനറ്റില്‍ ഒരു അജണ്ട മാത്രം ചര്‍ച്ചചെയ്യാകു എന്ന നിയമം നിലനില്‍ക്കെയാണ് ഇടത് പ്രതിനിധി സമര്‍പ്പിച്ചെന്ന് പറഞ്ഞ് പ്രമേയം കൊണ്ടുവന്നത്. വാക്കേറ്റം രൂക്ഷമായപ്പോള്‍ മന്ത്രി തന്നെ യോഗം പിരിച്ചുവിട്ടതായി അറിയിച്ചത് വിസി അംഗീകരിച്ചില്ല. അഗംങ്ങള്‍ പല പേരുകള്‍ നിര്‍ദ്ദേശിച്ചു. ഇതില്‍ നിന്നും  വിസി നല്‍കുന്ന പേരായിരിക്കും  ഗവര്‍ണ്ണര്‍ അംഗീകരിക്കാന്‍ സാധ്യത.  ഇത് കോടതിയില്‍ എത്തിയെന്നുമിരിക്കും. .

 

Latest News