കോഴിക്കോട് - മുന്നണി ആകുമ്പോൾ ചർച്ചകൾ സ്വാഭാവികമാണെന്നും ഇല്ലാത്ത പ്രശ്‌നങ്ങൾ മാധ്യമങ്ങൾ ഉണ്ടാക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
തെരഞ്ഞെടുപ്പ് ഏത് സമയത്തു പ്രഖ്യാപിച്ചാലും അപ്പോൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിനും യു.ഡി.എഫിനും കഴിയും. ലീഗ് ഉൾപ്പെടെ പല കക്ഷികളും പല ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതൊക്കെ പരിഗണിക്കും. കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചുമതല നിർവഹിക്കാൻ മത്സര രംഗത്ത് നിന്നും മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം ചോദ്യങ്ങളോടായി പ്രതികരിച്ചു.
മുല്ലപ്പള്ളി പാർട്ടിയുടെ മുതിർന്ന നേതാവാണ്. അദ്ദേഹത്തിന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കും. സംശയം വേണ്ട. യു.ഡി.എഫ് സീറ്റ് വിഭജനത്തിൽ ലീഗുമായുള്ള ചർച്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ലീഗ് നേതാക്കൾ ഡൽഹിയിലാണ്. അവർ തിരിച്ചെത്തിയാൽ ചർച്ചകൾ പൂർത്തിയാക്കും. അല്ലാത്ത വിഷയങ്ങളൊന്നുമില്ല. ലീഗിന്റെ മൂന്നാം സീറ്റ് വിഷയം സ്വാഭാവികമായ ആവശ്യമാണ്. സാഹചര്യം നോക്കി ഇക്കാര്യം തീരുമാനിക്കും. മുന്നണി ആകുമ്പോൾ ചർച്ചകൾ സ്വാഭാവികമാണെന്നും സതീശൻ പറഞ്ഞു.