Sorry, you need to enable JavaScript to visit this website.

പെരുമ്പിലാവിൽ സഹോദരിയെ കുത്തിപ്പരിക്കേൽപ്പിച്ച് സഹോദരൻ ആത്മഹത്യ ചെയ്തു; മനോവിഷമത്തിൽ പിതാവ് മരിച്ചു

 തൃശൂർ -  കുന്നംകുളം തിപ്പിലശ്ശേരിയിൽ സഹോദരിയെ കുത്തിപ്പരിക്കേൽപ്പിച്ച 52 കാരൻ ആത്മഹത്യ ചെയ്തു. ഇതിന്റെ  മനോവിഷമത്തിൽ പിതാവ് മരിച്ചു. പെരുമ്പിലാവ് തിപ്പിലശേരിയിൽ  വെള്ളിയാഴ്ച രാവിലെയാണ് സംഭവങ്ങളുണ്ടായത്.
മടപ്പാട്ടുപറമ്പിൽ കുഞ്ഞുമോനാണ് (52) സഹോദരി ഹസീനയെ കുത്തിയ ശേഷം ജീവനൊടുക്കിയത്. മരണ വിവരമറിഞ്ഞാണ് കുഞ്ഞുമോന്റെ പിതാവ് അബൂബക്കർ (85) മരിച്ചത്. കുഞ്ഞുമോനും സഹോദരിയുമായി സ്വത്ത് തർക്കം നിലനിന്നിരുന്നു. വെള്ളിയാഴ്ച  രാവിലെ ആറോടെ മണിയോടെ സഹോദരി ഹസീനയോടൊപ്പം താമസിക്കുന്ന അസുഖബാധിതനായ പിതാവ് അബൂബക്കറിനെ കാണാൻ കുഞ്ഞുമോൻ എത്തിയിരുന്നു. ഇതിനിടെ വാക്കു തർക്കം ഉണ്ടാവുകയും കുഞ്ഞുമോൻ കത്തിയെടുത്ത്  ഹസീനയെ കുത്തുകയുമായിരുന്നു. കുഞ്ഞുമോന്റെ ആക്രമണത്തിൽ ചെവിക്ക് പുറകിൽ പരിക്കേറ്റ ഹസീനയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇതിനു പിന്നാലെയാണ് തൊട്ടടുത്തുളള പറമ്പിലെ മരത്തിൽ കുഞ്ഞുമോൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

 

Latest News