കല്‍പറ്റ-ലഹരിമുക്ത കാമ്പസ് പ്രഖ്യാപനത്തിന്റെ ചൂടാറുംമുമ്പ് പ്രിന്‍സിപ്പല്‍ മയക്കുമരുന്നുമായി പിടിയില്‍. പുല്‍പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിനിസിപ്പല്‍ സി.കെ.ജയരാജിനെയാണ്(48) 0.26 ഗ്രാം എം.ഡി.എം.എയുമായി വൈത്തിരി പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം താമരശേരിയില്‍നിന്നു വയനാട്ടിലേക്കു ജയരാജ് വരികയായിരുന്ന കാര്‍ വൈത്തിരി പോലീസ് സ്റ്റേഷന്‍ ജംഗ്ഷനില്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെടുത്തത്. ജയരാജിന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലാണ് മയക്കുമരുന്ന് ഉണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയുടെ ഫോണും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ദിവസങ്ങള്‍ മുമ്പാണ് മറ്റു വിദ്യാഭാസ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ജയശ്രീ കാമ്പസിനെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ലഹരിമുക്തമായി പ്രഖ്യാപിച്ചത്. മാസത്തോളം നീണ്ട മുന്നൊരുക്കത്തിനു ഒടുവിലായിരുന്നു പ്രഖ്യാപനം. ബത്തേരി സ്വദേശി മുഷ്താഖ് നിന്നാണ് ജയരാജിനു എം.ഡി.എം.എ ലഭിച്ചതെന്നാണ് പോലീസിനു ലഭിച്ച വിവരം.