റിയാദ് - തലസ്ഥാന നഗരിയില്‍ പൊതുസ്ഥലത്തു വെച്ച് രണ്ടു പേരെ ആക്രമിച്ച നാലു സൗദി യുവാക്കളെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് സംഘത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.