Sorry, you need to enable JavaScript to visit this website.

പൂജ നടത്തിയതിനെ തുടര്‍ന്ന് വിവാദത്തില്‍ പെട്ട കോഴിക്കോട് നെടുമണ്ണൂര്‍ എല്‍ പി സ്‌കൂള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

കോഴിക്കോട് - പൂജ നടത്തിയതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ഉണ്ടായ കോഴിക്കോട് നെടുമണ്ണൂര്‍ എല്‍ പി സ്‌കൂള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് സ്‌കൂള്‍ തുറക്കാന്‍ തീരുമാനമായത്. പി ടി ഐ ഭാരവാഹികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രധാന അധ്യാപികയുടെ ഓഫീസ് മുറിയിലും മറ്റൊരു ക്ലാസ്സ് മുറികളിലും പൂജ നടന്നത്. നാട്ടുകാരും സി പി ഐ എമ്മും വിദ്യാര്‍ത്ഥി സംഘടനകളും വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കിരുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിശദികരണവും തേടിയിരുന്നു. ചട്ടലംഘനം ഉണ്ടായി എന്നാണ് കുന്നുമ്മല്‍ എ ഇ ഒ വിദ്യാഭ്യാസ വകുപ്പിന് നല്‍കിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

Latest News