Sorry, you need to enable JavaScript to visit this website.

എ.എഫ്.സി ചാമ്പ്യൻസ് ലീഗ്; ഹിലാലിന് ജയം, ഇത്തിഹാദിന് സമനില

ഇസ്ഫഹാൻ(ഇറാൻ)- എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ സൗദി അറേബ്യയുടെ ഇത്തിഹാദിന് ജയം. ഒരു ഗോളിന് പിറകിൽനിന്ന ശേഷമാണ് ഇറാൻ ക്ലബായ സെബഹാൻ എഫ്.സിയെ ഇത്തിഹാദ് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജയം.  37-ാം മിനിറ്റിൽ റമിൻ റസായിനാണ് ആതിഥേയരുടെ ആദ്യ ഗോൾനേടിയത്. പകുതി സമയം പിന്നിടുമ്പോഴും സ്‌കോർ ഇതേരീതിയിൽ തുടർന്നു. 57-ാം മിനിറ്റിൽ മാൽകോം ഇത്തിഹാദിനായി സമനില ഗോൾ നേടി. 76-ാം മിനിറ്റിൽ സെബഹാന്റെ മുഹമ്മദ് ഡനേഷ്ഗർ ചുവപ്പുകാർഡ് കണ്ടു പുറത്തായി. 94-ാം മിനിറ്റിൽ അലക്‌സാണ്ടർ മിത്രോവിച്ചിലൂടെ നേടിയ ഗോളിൽ ഇത്താഹാദ് മുന്നിലെത്തി. അധികം വൈകാതെ അബ്ദുല്ല അഹമ്മദാനും ഇത്തിഹാദനായി വല ചലിപ്പിച്ചു. 
കളിയുടെ ഒഴുക്കിന് എതിരെയായിരുന്നു സെബഹാന്റെ ഗോൾ. അതിമനോഹരമായ വോളിയിലൂടെയായിരന്നു ഇത്. ഈ മാസം 22ന് റിയാദിൽ ഇതേ ടൂർണമെന്റിന്റെ രണ്ടാം പാദ മത്സരം നടക്കും.

മറ്റൊരു മത്സരത്തില്‍ ഇത്തിഹാദ് ഉസ്ബെക് ടീമായി നവ്ബഹോറിനോട് സമനിലയില്‍ പിരിഞ്ഞു. 
 

Latest News