തൃശൂർ - അന്തേവാസിയായ പതിമൂന്നുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ആശ്രമാധിപന് എഴ് വർഷം കഠിനതടവും പതിമൂന്ന് വർഷം വെറും തടവും തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ. കൊറ്റനെല്ലൂർ ബ്രഹ്മാനന്ദാലയം ആശ്രമത്തിലെ സ്വാമി നാരായണധർമ്മതൻ എന്ന താമരാക്ഷനെയാണ് (55 ) കോടതി ശിക്ഷിച്ചത്. ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് സി. ആർ.രവിചന്ദർ ആണ്. വിധി പ്രസ്താവിച്ചത്.
2018 മെയ് മാസം മുതൽ ജൂൺ എഴ് വരെയുള്ള കാലയളവിനുള്ളിൽ അന്തേവാസിയായ ബാലനെ ആശ്രമത്തിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ആളൂർ പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് ശിക്ഷാവിധി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെയും 17 രേഖകളും പ്രതി ഭാഗത്തുനിന്ന് 6 രേഖകളും ഹാജരാക്കിയിരുന്നു. പ്രതിയെ തൃശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാൽ പീഡിപ്പിക്കപ്പെട്ട കുട്ടിയ്ക്ക് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.
കപ്യാർ അറസ്റ്റിൽ
തൃശൂർ - പള്ളിയിലെ ഭണ്ഡാരപ്പെട്ടിയിൽ നിന്നും പണം മോഷ്ടിച്ച കപ്യാർ അറസ്റ്റിൽ. ഒല്ലൂർ ഫൊറോന പള്ളിയിലെ കപ്യാരായ ചീരാച്ചി സ്വദേശി തോമസ് ആണ് അറസ്റ്റിലായത്.