Sorry, you need to enable JavaScript to visit this website.

ഖത്തർ അമീറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോഡി, ഇന്ത്യൻ സമൂഹത്തെ പരിചരിക്കുന്നതിന് നന്ദി

ദോഹ- ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഖത്തറിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിതായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി. സാമ്പത്തിക സഹകരണം, നിക്ഷേപങ്ങൾ, ഊർജ പങ്കാളിത്തം, ബഹിരാകാശ സഹകരണം, നഗര അടിസ്ഥാന സൗകര്യങ്ങൾ, സാംസ്‌കാരിക ബന്ധങ്ങൾ, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി. ഖത്തറിലെ 8 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ സമൂഹത്തെ പരിചരിക്കുന്നതിന് പ്രധാനമന്ത്രി അമീറിനോട് നന്ദി പറഞ്ഞു. 

ഖത്തറുമായുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനും ആഴത്തിലാക്കുന്നതിനുമുള്ള പ്രതിബദ്ധതയും ഇന്ത്യ വ്യക്തമാക്കി. ഗൾഫ് മേഖലയിലെ മൂല്യവത്തായ പങ്കാളി എന്ന നിലയിൽ ഇന്ത്യയുടെ പങ്കിനെ ഖത്തർ അമീർ അഭിനന്ദിച്ചു. ഖത്തറിന്റെ വികസനത്തിൽ ഊർജസ്വലരായ ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെയും ഖത്തറിൽ നടക്കുന്ന വിവിധ രാജ്യാന്തര പരിപാടികളിലെ ആവേശകരമായ പങ്കാളിത്തത്തെയും അമീർ അഭിനന്ദിച്ചു.യോഗത്തിനു ശേഷം അമീരി പാലസിൽ പ്രധാനമന്ത്രിയുടെ ബഹുമാനാർത്ഥം വിരുന്നൊരുക്കി.
 

Latest News