റിയാദ് - തലസ്ഥാന നഗരിയില്‍ പൊതുസ്ഥലത്തു വെച്ച് സംഘര്‍ഷത്തിലേര്‍പ്പെട്ട നാലു ഇന്ത്യക്കാരെയും ബംഗ്ലാദേശുകാരെയും കുറ്റാന്വേഷണ വകുപ്പ് അറസ്റ്റ് ചെയ്തു. സംഘം സംഘര്‍ഷത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.