Sorry, you need to enable JavaScript to visit this website.

അരങ്ങേറ്റത്തിൽ വെടിക്കെട്ടുമായി സർഫറാസ് ഖാൻ

രാജ്‌കോട്ട്- ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി കളത്തിലിറങ്ങാനുള്ള കാത്തിരിപ്പ് സർഫറാസ് ഖാൻ തുടങ്ങിയിട്ട് നാളുകളേറെയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സർഫറാസ് 66 പന്തിൽ 62 റൺസെടുത്തു. ഏറെ കാത്തിരിപ്പിനൊടുവിൽ കളത്തിലിറങ്ങിയ സർഫറാസ് കാണികൾക്ക് സമ്മാനിച്ചത് വെടിക്കെട്ട് ബാറ്റിംഗായിരുന്നു 48 പന്തിൽനിന്ന് അർധസെഞ്ചുറി പൂർത്തിയാക്കിയ സർഫറാസ് ആരാധകർക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാത്ത കാഴ്ച. ഒടുവിൽ റണൗട്ടിന്റെ രൂപത്തിലാണ് സർഫറാസിന്റെ വിക്കറ്റ് തെറിച്ചത്. 

ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും രവീന്ദ്ര ജഡേജയുടെയും സെഞ്ചുറികൾ കൂടിയായപ്പോൾ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് നേടാനായി. രോഹിത് ശർമ 131 റൺസും(196-പന്തിൽ) രവീന്ദ്ര ജഡേജ 212 പന്തിൽ 110 റൺസും നേടി. ജഡേജ പുറത്തായിട്ടില്ല. യശ്വസ്വി ജയ്‌സ്വാൾ പത്തും രജത് പട്ടിദാർ അഞ്ചും റൺസാണ് നേടിയത്. ഇംഗ്ലണ്ട് പേസ് ബൗളർ മാർക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും 1-1 ന് സമനിലയിലാണ് ഇപ്പോൾ.
 

Latest News