ജിദ്ദ - ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ തെരഞ്ഞെടുത്ത് ബുക്ക് ചെയ്യുന്ന ഹജ് പാക്കേജുകള്‍ പിന്നീട് മാറ്റാന്‍ കഴിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇങ്ങിനെ പാക്കേജ് മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം നടത്തിയ ബുക്കിംഗ് റദ്ദാക്കി സീറ്റ് ലഭ്യതക്കനുസരിച്ച് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാക്കേജില്‍ വീണ്ടും ബുക്ക് ചെയ്യുകയാണ് വേണ്ടതെന്ന് മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ആഭ്യന്തര ഹജ് തീര്‍ഥാടകരുടെ രജിസ്‌ട്രേഷന് തുടക്കമായിട്ടുണ്ട്.