- കേന്ദ്രത്തിന് കേരളത്തോട് വിമുഖതയെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം - സംസ്ഥാനത്ത് തൊഴിൽ രംഗത്ത് വലിയ മാറ്റം സംഭവിച്ചുവെങ്കിലും അതിനനുസരിച്ചുള്ള തൊഴിലാളികളെ ലഭിക്കുന്നതിനുള്ള കോഴ്‌സുകൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് വിദ്യാഭ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
വ്യവസായ വകുപ്പുമായി ആലോചിച്ച് കേരള മോഡൽ ഐ.ടി.ഐ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും കേന്ദ്രത്തിൽ നിന്ന് ആവശ്യത്തിന് സഹായമില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
കേന്ദ്രത്തിന് കേരളത്തോടുള്ള സമീപനം മാറണമെന്നും കേരളത്തിലെ ഐ.ടി.ഐകളിൽ പുതിയ കോഴ്‌സുകൾ തുടങ്ങുന്നതിനു വേണ്ട സഹായങ്ങൾ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല. ഐ.ടി.ഐകളിലെ കോഴ്‌സുകൾ നവീകരിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.