Sorry, you need to enable JavaScript to visit this website.

വിലവർധനവ് സപ്ലൈക്കോയെ രക്ഷിക്കാനുള്ള ചെറിയ പൊടിക്കൈ - മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം - സപ്ലൈകോ വിലകൂട്ടൽ കാലോചിതമായ മാറ്റമാണെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. അഞ്ചുവർഷം മുമ്പായിരുന്നു എൽ.ഡി.എഫ് വാഗ്ദാനം. അതും കഴിഞ്ഞ് മൂന്നുവർഷം പിന്നിട്ട ശേഷമാണ് വിലവർധനയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 
 സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തും. സബ്‌സിഡി 25 ശതമാനമാക്കാനായിരുന്നു തീരുമാനം. അത് 35 ആക്കാനാണ് ഇപ്പോൾ സാധിച്ചത്. സപ്ലൈകോയെ രക്ഷിക്കാനുള്ള ചെറിയ പൊടിക്കൈ മാത്രമാണിത്. കുടിശ്ശിക നൽകിയാൽ പോലും പ്രതിസന്ധി പരിഹരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ധനവകുപ്പിന്റെ തീരുമാനത്തെ അംഗീകരിക്കുന്നു. മൂന്ന് മാസം കൂടുമ്പോൾ വിപണി വിലയ്ക്കനുസൃതമായി വില പുനർനിർണ്ണയിക്കും. വിലകൂട്ടൽ ജനങ്ങളെ ബാധിക്കില്ലെന്നും അവരെ കാര്യങ്ങൾ ബോധ്യപ്പെട്ടുത്തുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ 55 ശതമാനം സബ്‌സിഡി ഉണ്ടായിരുന്ന സപ്ലൈക്കോയിൽ 35 ശതമാനമാക്കി ചുരുക്കിയിരിക്കുകയാണിപ്പോൾ സബ്‌സിഡി.
 

Latest News