മദീന- ഡിജിറ്റല്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച് മദീനയില്‍ ടാക്‌സി കാറുകള്‍ നിരത്തിലിറങ്ങി. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ പൊതുനഗരഭൂപ്രകൃതി മെച്ചപ്പെടുത്തി സ്മാര്‍ട്ട് സിറ്റിയെന്ന ആശയം നടപ്പിലാക്കുകയാണ് പദ്ധതി വഴി ഉദ്ദേശിക്കുന്നതെന്ന് മദീന മേയര്‍ എന്‍ജിനീയര്‍ ഫഹദ് അല്‍ബുലൈഹശി അറിയിച്ചു.
ആദ്യഘട്ടത്തില്‍ 30 കാറുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റു ടാക്‌സികളിലും പൊതുഗതാഗത ബസുകളിലും ഉപയോഗിക്കും. വാണിജ്യ പരസ്യങ്ങളുടെ പുതിയ ശൈലിയാണ് ഇതുവഴി വികസിപ്പിച്ചിരിക്കുന്നത്. പരസ്യ ദാതാക്കള്‍ക്കും ഇത് ഏറെ ഉപകാരപ്രദമാകും.