ജിദ്ദ - റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനിയുടെ തട്ടിപ്പിനിരയായി ജിദ്ദ നിവാസികളായ 800 ലേറെ സ്വദേശികൾ. ഇവർക്ക് 20 കോടിയിലേറെ റിയാൽ നഷ്ടപ്പെട്ടു. റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് പദ്ധതിയുടെ പേരിൽ വ്യാജ നിക്ഷേപ കരാറുകൾ ഒപ്പുവെച്ച് കമ്പനി ഇരകളിൽ നിന്ന് പണം സമാഹരിക്കുകയായിരുന്നു. എന്നാൽ രണ്ടു വർഷം പിന്നിട്ടിട്ടും കമ്പനി പദ്ധതി നടപ്പാക്കിയില്ലെന്നു മാത്രമല്ല പദ്ധതിക്കു വേണ്ടി നീക്കിവെച്ച സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പിന്നീട് മറ്റുള്ളവരുടെ പേരിലേക്ക് മാറ്റുകയും ചെയ്തു. കേസിൽ ഇരകൾക്ക് അനുകൂലമായി വിധി ലഭിച്ചെങ്കിലും കമ്പനിയുടമയുടെ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ഇത് നടപ്പാക്കാൻ കഴിയാതിരിക്കുകയായിരുന്നു.