ദുബായ്- കര അതിര്‍ത്തികളിലൊന്നിലൂടെ കടന്നുപോയ യാത്രക്കാരനില്‍ നിന്ന് 6.5 കിലോയിലധികം മയക്കുമരുന്ന് ഉദ്യോഗസ്ഥര്‍ പിടികൂടിയതായി ദുബായ് കസ്റ്റംസ് അറിയിച്ചു.
പരിശോധനക്കിടെ യാത്രക്കാരന് പരിഭ്രാന്തി കാണിക്കുകയും സ്ഥലംവിടാന്‍ ശ്രമിക്കുകയും ചെയ്തു, ഇത് വിശദ പരിശോധനക്ക് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചു. വസ്ത്രത്തിന്റെ രഹസ്യ പോക്കറ്റില്‍ ഒളിപ്പിച്ച പ്ലാസ്റ്റിക് ബാഗില്‍ 3 ഗ്രാം ക്രിസ്റ്റല്‍ മെത്ത് കണ്ടെത്തി. വാഹനം വിശദമായി പരിശോധിച്ചപ്പോള്‍ 6.567 കിലോഗ്രാം ഹാഷിഷ് കണ്ടെത്തി.
കഴിഞ്ഞ മാസം, 234,000 ട്രമഡോള്‍ ഗുളികകള്‍ ഏഷ്യന്‍ രാജ്യത്ത് നിന്ന് തൂവാലക്കുള്ളില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് പരാജയപ്പെടുത്തിയിരുന്നു.