വെള്ളരിക്കുണ്ട്- സ്വന്തമായി വീടില്ല, താമസിക്കുന്ന വീടിന് നമ്പറില്ല, അടിസ്ഥാന രേഖകളുമില്ല, അതുകൊണ്ട് കാലങ്ങളായി റേഷന്‍ കാര്‍ഡുമില്ല- ഇത് എടക്കാനത്ത് ബിന്ദുവിന്റേയും കുടുംബത്തിന്റേയും കഥ.
വെള്ളരിക്കുണ്ട് താലൂക്കില്‍ ബളാല്‍ ഗ്രാമ പഞ്ചായത്തില്‍ മാലോത്ത് വില്ലേജില്‍ കെ. ബി. സി കമ്പനി (കുടക് ശ്രീയില്‍ ബ്രദേഴ്‌സ് കമ്പനി) വീട്ടില്‍ വര്‍ഷങ്ങളായി താമസിക്കുകയാണ് എടക്കാനത്ത് ബിന്ദുവും കുടുംബവും.
വീട്ടുനമ്പറില്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുന്ന സര്‍ക്കാറിന്റെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ കാര്‍ഡ് നല്‍കിയത്. ട്രൈബല്‍ പ്രമോട്ടര്‍ മനോജാണ് ഇവരുടെ പ്രയാസം സപ്ലെ ഓഫിസ് മുമ്പാകെ എത്തിച്ചത്.
എടക്കാനത്തെ കുന്നില്‍ മുകളിലുള്ള ഇവരുടെ വീട്ടിലെത്തിയാണ് കുടുംബത്തിന് കാര്‍ഡ് കൈമാറിയത്. ചടങ്ങില്‍ ബളാല്‍ ഗ്രാമപഞ്ചായത്ത് അംഗം അലക്‌സ് നെടിയകാലയില്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ ടി. സി. സജീവന്‍, റേഷനിംഗ് ഇന്‍സ്‌പെകക്ടര്‍മാരായ കെ. കെ. രാജീവന്‍, ജാസ്മിന്‍ കെ. ആന്റണി, വെള്ളരിക്കുണ്ട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ടി. കെ ഷിജു, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ബാബു എ, ട്രൈബല്‍ പ്രമോട്ടര്‍ മനോജ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.