Sorry, you need to enable JavaScript to visit this website.

ലോറിയില്‍ നിന്ന് പാറക്കല്ല് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

തിരുവനന്തപുരം - തിരുവനന്തപുരത്ത് ലോറിയില്‍ നിന്ന് പാറക്കല്ല് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി സാഹിദുള്‍ ഹഖ് (34) ആണ് മരിച്ചത്. വെഞ്ഞാറമൂട് കിഴായിക്കോണത്തു പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയിലാണ് അപകടമുണ്ടായത്. പൊട്ടിച്ച പാറ മറ്റൊരു ഭാഗത്തേക്ക് മാറ്റുന്നതിനായി ലോറിയില്‍ കയറ്റിയിറക്കുന്നതിനിടെ പാറ കഷ്ണം തൊഴിലാളിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ സാഹിദുള്‍ ഹഖിനെ  ഉടന്‍ തന്നെ വെഞ്ഞാറമുട് ഗോകുലം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെഞ്ഞാറമുട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

 

Latest News