കൊല്ലം- പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാങ്ങോട് സ്റ്റേഷനിലെ സിപിഒ ബിനു എസ് ആണ് വീട്ടില്‍ തൂങ്ങി മരിച്ചത്. വീട്ടില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ബിനുവിനെ കണ്ടെത്തിയത്.
ചടയമംഗലം കലയം സ്വദേശിയാണ് ബിനു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ചടയമംഗലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച രാവിലെ പ്രഭാത നടത്തത്തിനായി പോയ ബിനുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പഴയ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.