കൊച്ചി - തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നടന്ന ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂര്‍ത്തിയായി. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന സൌകര്യങ്ങള്‍, സിസ്റ്റം, സിംഗ്‌നലിംഗ്, ട്രാക്ക് തുടങ്ങിയവയാണ് ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ പരിശോധിച്ചത്. വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള റെയില്‍ലേ സുരക്ഷാ കമ്മീഷണര്‍ അനന്ദ്. എം. ചൗധരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിന്ന് മെട്രോ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള അംഗീകാരം നല്‍കിക്കൊണ്ടുള്ള ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ മറുപടി എത്രയും വേഗം ലഭിക്കുമെന്നാണ് കെ എം ആര്‍ എല്‍ പ്രതീക്ഷിക്കുന്നത്. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്‍പ് ലഭിക്കേണ്ട പ്രധാന അനുമതിയാണ് ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടേത്. അതേസമയം തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിലെ അവസാന ഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷന്‍ ഒരുങ്ങുന്നത്. ഇതില്‍ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്. ഓപ്പണ്‍ വെബ് ഗിര്‍ഡര്‍ സാങ്കേിക വിദ്യ കൊച്ചി മെട്രോയില്‍ ആദ്യമായി ഉപയോഗിച്ചത് എസ്.എന്‍ ജംഗ്ഷന്‍- തൃപ്പൂണിത്തുറ സ്റ്റേഷനുകള്‍ക്കിടയിലെ 60 മീറ്റര്‍ മേഖലയിലാണ്. ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍പിന്നിടുക.