കോഴിക്കോട് -കോഴിക്കോട് കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂര്‍ എല്‍ പി സ്‌കൂളില്‍ ഒരു സംഘം ബി ജെ പി പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി പൂജ നടത്തി. സംഭവമറിഞ്ഞ് സി പി എം പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്‌കൂളിലെത്തി പ്രതിഷേധിച്ചു. തൊട്ടില്‍പാലം പോലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സ്‌കൂള്‍ മാനേജര്‍ അരുണയുടെ മകന്‍ രുധീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂജ നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് സി പി എം പ്രവര്‍ത്തകര്‍ ഇന്ന് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തും.