ജിദ്ദ- ഉംറക്കെത്തിയ കോഴിക്കോട് രാമനാട്ടുകാര സ്വദേശി ഫാത്തിമ നിര്യാതയായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസറായിരുന്ന ഡോക്ടർ കെ.എം മുഹമ്മദിന്റെ ഭാര്യയാണ്. ഉംറക്ക് നാട്ടിൽനിന്നും എത്തി മകളോടൊപ്പം ജിദ്ദയിൽ താമസിക്കുകയായിരുന്നു. മക്കൾ: അനീസ്, ഫർഹത്ത്, റഫ്ഹത്ത്.മരുമക്കൾ: കൗസർ, സെബീൽ സലീം, സമീന. സഹോദരങ്ങൾ: അബ്ദുൽ മുജീബ്, സലീം, ആശ സലാ പ്രൊഫസർ വി. മുഹമ്മദിന്റെ മകളാണ്. ഖബറടക്കം: നാളെ ജിദ്ദയിൽ.