റിയാദ്- സൗദി അറേബ്യ വന്‍ കാലാവസ്ഥാവ്യതിയാനത്തിന് സാക്ഷിയാവുകയാണെന്നും വര്‍ഷം മുഴുവന്‍ മഴ ലഭിക്കുന്ന ഉഷ്ണമേഖല മഴക്കാട് കാലാവസ്ഥയോട് ജിസാന്‍ അടുത്തുവരികയാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി വ്യക്തമാക്കി. ഭൂമധ്യ രേഖ പ്രദേശത്ത് അനുഭവപ്പെടുന്ന ഉഷ്ണമേഖല കാലാവസ്ഥയാണ് സൗദിയുടെ തെക്ക് പടിഞ്ഞാര്‍ ഭാഗത്തെ ജിസാന്‍ പ്രദേശത്ത് അനുഭവപ്പെടുന്നത്. ഉഷ്ണ മേഖല കാറ്റിന്റെ ചലനത്തെ ഇത് ബാധിക്കുകയും പ്രദേശത്തിന്റെ ഉപരിതല, ഭൂമി ശാസ്ത്ര സവിശേഷതകള്‍ ഇതനുസരിച്ച് വ്യത്യാസപ്പെടുകയും ചെയ്യുന്നു. തീരപ്രദേശത്തെ കാലാവസ്ഥ ശൈത്യകാലത്ത് മിതവും വേനല്‍കാലത്ത് ചൂടും ഈര്‍പ്പവുമുള്ളതുമാണ്. അതേസമയം താപനില ക്രമേണ പര്‍വതങ്ങളിലേക്ക് കുറയുന്നു. അതിന്റെ ഫലമായി മഴ ലഭിക്കുന്നു. അദ്ദേഹം പറഞ്ഞു.
ഉഷണ മേഖല മഴക്കാടുകള്‍ക്ക് വേനല്‍കാലമോ ശൈത്യകാലമോ ഉണ്ടാകില്ല. വര്‍ഷം മുഴുവന്‍ ചൂടുള്ളതും ഈര്‍പ്പമുള്ളതും ആയിരിക്കും. കനത്ത മഴയും കാണപ്പെടുന്നു.