Sorry, you need to enable JavaScript to visit this website.

ക്ഷേമനിധി തകർക്കുവാനുള്ള സർക്കാർ ശ്രമങ്ങളെ ചെറുത്തു തോൽപിക്കും -എഫ്.ഐ.ടി.യു

മലപ്പുറം - വ്യവസ്ഥാപരമായി പ്രവർത്തിച്ചു വന്നിരുന്ന ക്ഷേമനിധികളെ ഏകോപിക്കുവാനുള്ള പദ്ധതി തയ്യാറാക്കി അംശാദായം വർധിപ്പിച്ചു ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാതെ സർക്കാർ ക്ഷേമനിധിയെ നിർജീവാവസ്ഥയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്‌സ് യൂനിയൻ സംസ്ഥാന പ്രസിഡന്റ് സി.എച്ച്. മുത്തലിബ് പറഞ്ഞു. അവകാശങ്ങൾ നിഷേധിക്കുന്ന അടിമത്ത ലേബർകോഡ് പിൻവലിക്കുക എന്ന മുദ്രാവാക്യം ഉയർത്തി മലപ്പുറം വ്യാപാര ഭവനിൽ നടന്ന ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്‌സ് യൂനിയൻ (എഫ്.ഐ.ടി.യു) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമനിധി തകർക്കുവാനുള്ള സർക്കാർ ശ്രമങ്ങളെ ചെറുത്തു തോൽപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ജ്യോതി വാസ് പറവൂർ മുഖ്യപ്രഭാഷണം നടത്തി. 
എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തസ്‌ലിം മമ്പാട്, സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര, സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം, താന വൈസ് പ്രസിഡന്റ് എം.എച്ച്.മുഹമ്മദ്, വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്‌സ് യൂനിയൻ ജില്ലാ പ്രസിഡന്റ് മറിയം റഷീദ ഖാജ, യൂനിയൻ ജില്ലാ ജനറൽ സെക്രട്ടറി സെയ്താലി വലമ്പൂർ, ട്രഷറർ പി.ടി.അബൂബക്കർ, സെക്രട്ടറി സമീറ, വൈസ് പ്രസിഡന്റുമാരായ, ഷീബ വടക്കാങ്ങര, അബൂബക്കർ പൂപ്പലം, സലൂജ കീഴുപറമ്പ്, ഫസൽ തിരൂർക്കാട്, ഷുക്കൂർ മാസ്റ്റർ, എൻ.കെ.റഷീദ് തുടങ്ങിയവർ പങ്കെടുത്തു.

Latest News