ജിദ്ദ - സൗദിയിൽ റീജ്യനൽ ആസ്ഥാനങ്ങൾ തുറക്കാൻ ആഗ്രഹിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് ഓൺലൈൻ സേവനങ്ങൾ നൽകുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. നിക്ഷേപ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടുന്ന കമ്പനിക്ക് വിദേശ കമ്പനിയുടെ ശാഖയെന്നോണം റീജ്യനൽ ആസ്ഥാനം സ്ഥാപിക്കാനുള്ള ലൈസൻസ്, വിദേശ കമ്പനിയെന്നോണം സൗദിയിൽ റീജ്യനൽ ആസ്ഥാനം സ്ഥാപിക്കാനുള്ള ലൈസൻസ്, കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ, ട്രേഡ്‌നെയിം ബുക്കിംഗ് എന്നീ സേവനങ്ങളാണ് വാണിജ്യ മന്ത്രാലയം ഓൺലൈൻ ആയി നൽകുന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ ഡിജിറ്റൽ ശാഖ വഴിയും സൗദി ബിസിനസ് സെന്റർ പ്ലാറ്റ്‌ഫോം വഴിയും ഈ സേവനങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കാൻ കഴിയുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.