അബുദാബി- രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി.
പ്രധാനമന്ത്രി മോഡിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് പുറമേ, യു.എ.ഇ വൈസ് പ്രസിഡന്റിന്റെ ക്ഷണപ്രകാരം ഫെബ്രുവരി 14 ന് ദുബായില്‍ നടക്കുന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി ലോക നേതാക്കളെയും അഭിസംബോധന ചെയ്യും.
യു.എ.ഇയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനവും അബുദാബിയില്‍ നടക്കുന്ന അഹ്‌ലന്‍ മോഡി പരിപാടിയില്‍ പ്രധാനമന്ത്രി മോഡി പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും.
അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2015ല്‍ സംഭാവന നല്‍കിയ 27 ഏക്കറിലാണ് ബാപ്‌സ് ഹിന്ദു മന്ദിര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
യു.എ.ഇയില്‍നിന്ന് പ്രധാനമന്ത്രി മോഡി ഖത്തര്‍ സന്ദര്‍ശിക്കാന്‍ പോകും.