വടകര - ഡോക്യുമെന്ററി സംവിധായകനും ഇന്ത്യയിലേയും വിദേശത്തെയും നക്ഷത്ര ഹോട്ടലുകളില്‍ ദീര്‍ഘകാലം ഷെഫുമായിരുന്ന സജിത്രന്‍ കെ. ബാലന് (44) നിര്യാതനായി. ടി.വി ചാനലുകളില്‍ നടത്തിയ കുക്കറി ഷോകളിലൂടെയും ശ്രദ്ധേയനായി. പാചക കലയിലെ നൈപുണ്യം കൊണ്ട് ശ്രദ്ധേയനാകുമ്പോള്‍ തന്നെ കലാ സാംസ്കാരിക മേഖലകളിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു.
ഡോക്യുമെന്ററികള്‍ ഷോര്‍ട്ട് ഫിലിമുകള്‍, ആല്‍ബങ്ങള്‍ മുതലായ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മീഡിയാ വണ്ണില്‍ പ്രക്ഷേപണം ചെയ്ത പച്ചമുളക്, ട്രീറ്റ് കുക്കറി ഷോ ഏഷ്യനെറ്റില്‍ പ്രക്ഷേപണം ചെയ്ത മൈ സൂപ്പര്‍ ഷെഫ് തുടങ്ങിയ പരിപാടികള്‍ ജനശ്രദ്ധയാകര്‍ഷിച്ചു. ബേസിക് നോളജ് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്,ദി വോയ്സ് ഓഫ് വയനാട് തുടങ്ങിയ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
ഷോര്‍ട്ട് ഫിലിമുകളായ സ്വര്‍ഗം ഭൂമിയില്‍ തന്നെ ഔട്ട് ഓഫ് റേഞ്ച് ദി ലോസ്റ്റ് ചൈല്‍ഡ് തുടങ്ങിയവയും സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര നക്ഷത്ര ഹോട്ടലുകളായ മയൂര റസിഡന്‍സി, വൈശാഖ് ഇന്റര്‍നാഷണല്‍ പാരാ മൗണ്ട് ടവര്‍, മലബാര്‍ ഗേറ്റ്, മലബാര്‍ റസിഡന്‍സി, റീജിയന് ലെയ്ക്ക് പാലസ്, ഹോട്ടല്‍ ഹില്‍ പാലസ് വയനാട് റീജന്‍സി, ജി.സി.സി രാജ്യങ്ങളിലെ നെല്ലറ ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റ്, റാമി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, തുടങ്ങിയ ഹോട്ടലുകളില്‍ കോര്‍പറേറ്റ് ഷെഫ് ആയും എക്സിക്യൂട്ടീവ് ഷെഫ് ആയും പദവികള്‍ വഹിച്ചിട്ടുണ്ട്.
ഇപ്പോള്‍ കോഴിക്കോട് കെ.പി.എം െ്രെടപെന്റ് ഹോട്ടലില്‍ എക്സിക്യൂട്ടീവ് ഷെഫായിരിക്കെയാണ് മരണം. മുന്‍നിര സിനിമാ താരങ്ങളും രാഷ്ട്രീയ സാംസ്കാരിക നേതാക്കളും സജിത്രന്റെ പാചക കലാവൈദഗ്ധ്യം നേരിട്ടറിഞ്ഞവരാണ്.
അഛന്:കുണ്ടുതോട് തോട്ടക്കാട് മിച്ചഭൂമി സമരയോദ്ധാവും സി.പി.എം മുന്‍കാല ബ്രാഞ്ച് സെക്രട്ടറിയുമായ പരേതനായ കുട്ടിക്കുന്നുമ്മല്‍ ബാലന്. അമ്മ: പരേതയായ കല്യാണി. ഭാര്യ: വിനീത സജിത്രന്‍ മകന്: ഫിദല്‍.വി.സജിത്രന്‍ സഹോദരന്: സജി കുട്ടിക്കുന്നുമ്മല്‍ (അധ്യാപകന് മഹാരാഷ്ട്ര)