കോഴിക്കോട്- ഖത്തറിൽ കെ.എം.സി.സിയുടെ വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ എംബസി വിലക്ക് ഏർപ്പെടുത്തിയ വിഷയത്തിൽ പ്രതികരണവമായി മുസ്ലിം ലീഗ് നേതാവ് ഫാത്തിമ തഹലിയ. ഏകസിവിൽ കോഡ് വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തിയ ഫാത്തിമ തഹലിയയെ പൊതുപരിപായിൽ പങ്കെടുപ്പിക്കുന്നതിൽനിന്ന് എംബസി തടഞ്ഞിരുന്നു. ഇതുസംബന്ധിച്ചാണ് ഫാത്തിമ തഹലിയ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്.
കെ.എം.സി.സി പരിപാടിയിൽ പ്രസംഗിക്കുന്നതിന് ഫാത്തിമ തഹലിയക്ക് ഖത്തറിലെ ഇന്ത്യൻ എംബസിയുടെ വിലക്ക്
യൂണിഫോം സിവിൽ കോഡ് എതിർക്കുന്നവരെ എല്ലായിടത്തും എല്ലാ അർത്ഥത്തിലും വിലക്കുന്ന തരത്തിലേക്ക് ഖത്തറിലെ ഇന്ത്യൻ എംബസി തരം താഴുന്നതിൽ അങ്ങേയറ്റം സഹതാപമുണ്ട്. ഇന്ത്യക്കകത്തും പുറത്തും ഈവിധ കാര്യങ്ങൾ എതിർത്തു പറയാനുള്ള മൗലികാവകാശം ഭരണഘടന തന്നെ നമുക്ക് നൽകുന്നുണ്ട്. അങ്ങനെയുള്ള അവകാശമാണ് മറ്റൊരിടത്ത് തങ്ങൾക്കുള്ള സെൻസിറ്റിവ് അധികാരം ഉപയോഗിച്ച് തടയാനുള്ള ബാലിശ ശ്രമം ഇന്ത്യൻ എംബസി പോലൊരു ഉത്തരവാദപ്പെട്ട സംവിധാനത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
ജിദ്ദ ശറഫിയയിൽ അനധികൃത കെട്ടിടം പൊളിച്ചു, പൊളിക്കൽ തുടരുമെന്ന് മുനിസിപ്പാലിറ്റി
അന്യ ദേശത്ത് ഇന്ത്യയുടെ യശസ്സും പ്രൗഢിയും ഉയർത്താൻ നിയോഗിക്കപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥർ കാണിക്കുന്ന ഈ അല്പത്തരത്തെ വിശേഷിപ്പിക്കാൻ നീചത്വമെന്ന വാക്യം പോലും പര്യാപ്തമല്ല. ആര്, എങ്ങിനെ, എവിടെവെച്ച് വിലക്കിയാലും, ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് നാവും ചുണ്ടും തുന്നിക്കെട്ടാൻ ശ്രമിച്ചാലും എനിക്ക് പറയാനുള്ളത് ഞാൻ ഉറക്കെ പറയുക തന്നെ ചെയ്യും. ഇതര ചിന്തയുള്ളവരോട് അല്പം പോലും ബഹുമാനമില്ലാത്ത സംഘ് പരിവാറിന്റെ തലോടലും താരാട്ടു പാട്ടും ഔദാര്യമായി കിട്ടിയിട്ടല്ലല്ലോ നമ്മളാരും ജീവിക്കുന്നത്. തടയാമെങ്കിൽ തടഞ്ഞോളൂ. പക്ഷെ, പറയാനുള്ളത് വള്ളി പുള്ളി വിടാതെ പറയുക തന്നെ ചെയ്യും.