നോളജ് സിറ്റി(കോഴിക്കോട്)- മർകസ് നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന ഹിൽസിനായി സെന്റർ ഓഫ് എക്‌സലൻസിന് കീഴിൽ സിവിൽ സർവീസ് അക്കാദമി ലോഞ്ച് ചെയ്തു. യു.പി.എസ്.സി പരിശീലന രംഗത്തെ പ്രമുഖരായ വേധിക് അക്കാദമിയുടെ സഹകരണത്തോടെയാണ് ഹിൽസിനായി ഐ.എ.എസ് അക്കാദമി പ്രവർത്തിക്കുന്നത്. മുൻ ഡി.ജി പിയും വേധിക് ഐ എ എസ് അക്കാദമിക് ഡീനുമായ ഡോ. അലക്‌സാണ്ടർ ജേക്കബ് ഐ പി എസും മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും ചേർന്ന് ഐ.എ.എസ് അക്കാദമിയുടെ ലോഗോ പ്രകാശനം ചെയ്തു.
മർകസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് അധ്യക്ഷത വഹിച്ചു. കണ്ണൂർ, എം.ജി യൂണിവേഴ്‌സിറ്റികളുടെ മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ഐ ലേണിംഗ് എൻജിൻസ് സീനിയർ ഡയറക്ടർ ചെറിയാൻ ഫിലിപ്പ്, വേധിക് ഐ എ എസ് അക്കാദമി സി.ഇ.ഒ ജെയിംസ് മറ്റം, മുഹമ്മദ് നൗശാദ് ഐ.എഫ്.എസ്, ഡിബിഐ ഡയറക്ടർ അബ്ദുൽ ഗഫൂർ സംസാരിച്ചു. ലിന്റോ ജോസഫ് എം എൽ എ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, അഡ്വ. തൻവീർ ഉമർ, ഡോ. നിസാം റഹ്മാൻ, ബോബൻ തോമസ്, ഡോ. സി അബ്ദുസ്സമദ് പുലിക്കാട്, സുധാകരൻ എസ് പങ്കെടുത്തു. ഡോ. അബ്ദുർറഹ്മാൻ ചാലിൽ സ്വാഗതവും പർവേസ് നന്ദിയും പറഞ്ഞു.