കൊണ്ടോട്ടി- സ്‌കൂൾ അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി ടൗണിൽ പ്രവർത്തിക്കുന്ന ഗവ.എൽപി സ്‌കൂൾ അധ്യാപിക ആബിദ (35) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് ആബിദയെ കൊളത്തൂർ നീറ്റാണിമ്മലിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
അധ്യാപകനായ ഭർത്താവ് ഷാജുദ്ദീൻ പുറത്തേക്കു പോയതായിരുന്നു. മദ്റസ വിട്ടെത്തിയ മകളാണ് മരിച്ച നിലയിൽ ഉമ്മയെ കാണുന്നത്. കുട്ടിയുടെ കരച്ചിൽ കേട്ട് സമീപ വീട്ടുകാർ ഓടിയെത്തുകയായിരുന്നു. കൊണ്ടോട്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്.ജമീല (തുറക്കൽ ജി.എം.എൽ.പി സ്‌കൂളിലെ ജീവനക്കാരി).