Sorry, you need to enable JavaScript to visit this website.

മുല്ലപ്പള്ളിയുടേത് ബഹിഷ്‌കരണമല്ല, അസൗകര്യമെന്ന് കെ.മുരളീധരന്‍

കോഴിക്കോട് - മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി. സി.സി പ്രസിഡന്റ് നയിക്കുന്ന സമരാഗ്‌നി ജാഥയില്‍ പങ്കെടുക്കാത്തത് ബഹിഷ്‌കരണമല്ലെന്ന് കെ മുരളീധരന്‍ എം.പി. അദ്ദേഹത്തെ പ്രത്യേകമായി ക്ഷണിച്ചിരുന്നു, വ്യക്തിപരമായ അസൗകര്യം കാരണമാകാം പങ്കെടുക്കാത്തത് . എന്നാല്‍ തിരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുല്ലപ്പള്ളി സജീവമാകും. കോണ്‍ഗ്രസ് നേതൃത്വത്തിന് അപച്യുതി സംഭവിച്ചെന്ന യു.കെ.കുമാരന്റെ വിമര്‍ശനം മുഖവിലയ്‌ക്കെടുക്കുന്നുവെന്നും
വിമര്‍ശനം ഉള്‍ക്കൊണ്ട് തിരുത്തിമുന്നോട്ടുപോകുമെന്നും  മുരളീധരന്‍ കൂട്ടി ചേര്‍ത്തു. ഇന്ന് രാവിലെ തന്റെ വസതിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

Latest News