കാസര്‍കോട് - മഞ്ചേശ്വരം താലൂക്കില്‍ ഇച്ചിലങ്ങോട് വില്ലേജിലെ കുബണൂര്‍ മാലിന്യ പ്ലാന്റില്‍ തീ പിടിത്തമുണ്ടായി.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. രണ്ട് പ്ലാന്റുകളില്‍ തീ പടര്‍ന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേശേഖരന്‍ ഉത്തരവിട്ടു. ദുരന്ത നിവാരണ സമിതി അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അനിശമനസേന ഒരു പ്ലാന്റിലെ തീ രാവിലെ നാല് മണിയോടെ പൂര്‍ണ്ണമായി അണച്ചിട്ടുണ്ട്. തുടര്‍ന്ന് രണ്ടാമത്തെ പ്ലാന്റില്‍ തീ അണച്ചു. ഉപ്പള, കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ഫയര്‍ സ്റ്റേഷനുകളിലെ അഗ്‌നിശമന സേനയാണ് കര്‍മനിരതമായിട്ടുള്ളത്. പ്രദേശമാകെ പുക മൂടി കിടക്കുകയാണ്. മറ്റ് അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന്റെ നിര്‍ദ്ദേശപ്രകാരം അന്നിശമനസേനയും റവന്യു ഉദ്യോഗസ്ഥരും തീയണക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചു . തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
രാവിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ വിളിച്ചു ചേര്‍ത്തിരുന്നു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ജില്ലാ കളക്ടര്‍ കെ.ഇമ്പ ശേഖറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്നു സ്ഥിതിഗതികള്‍ നിയന്തണ വിധേയമാണെന്ന് യോഗം വിലയിരുത്തി ആവശ്യമെങ്കില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ക്യാമ്പ് ആരംഭിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും അന്തരീക്ഷ മലിനീകരണത്തിന്റെ അളവ് പരിശോധിക്കാന്‍ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മാസ്‌ക് ഉള്‍പ്പടെയുള്ള അടിയന്തര സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ തഹസില്‍ദാറിനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.