കല്‍പറ്റ-അതിരൂക്ഷമാകുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷത്തിനു പരിഹാരം ആവശ്യപ്പെട്ട് സ്വന്തന്ത്ര കര്‍ഷക സംഘടന ഫാര്‍മേഴ്സ് റിലീഫ് ഫോറം ആഹ്വാനം ചെയ്ത 'മനഃസാക്ഷി' ഹര്‍ത്താല്‍ വയനാട്ടില്‍ പുരോഗമിക്കുന്നു. രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ വൈകുന്നരം അഞ്ചിന് സമാപിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപാരികള്‍ അടക്കം ഹര്‍ത്താലുമായി സഹകരിക്കുന്നുണ്ട്. രാവിലെയുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകളെ ഹര്‍ത്താല്‍ ബാധിച്ചില്ല. മാനന്തവാടി രൂപത രാഷ്ട്രീയകാര്യ സമിതി, കെ.സി.വൈ.എം മാനന്തവാടി രൂപത ഘടകം, സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ ജില്ലാ കമ്മിറ്റി, യു.എഫ്.ഐ, എന്‍.എഫ്.പി.ഒ തുടങ്ങിയ സംഘടനകളും ഏതാനും വാട്സ്ആപ്പ് കൂട്ടായ്മകളും ഹര്‍ത്താലിനു പിന്തുണ അറിയിച്ചിട്ടുണ്ട്.