ജിദ്ദ- ഏഷ്യൻ കപ്പ് ഫുട്‌ബോളിനുള്ള ദേശീയ ടീമിൽ ഉൾപ്പെടുത്തിയതിന് ശേഷം ടീമിൽനിന്ന് ഒഴിവാകണം എന്ന് ആവശ്യപ്പെട്ടതിന് രണ്ടു കളിക്കാർക്ക് സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷൻ പിഴ ചുമത്തി. സുൽത്താൻ അൽ ഗാനം, അലി ഹിജാസി എന്നിവർക്കാണ് പിഴ. ഇരുവർക്കും രണ്ടു ലക്ഷം റിയാൽ പിഴ ചുമത്തി. ഒരു മാസത്തേക്ക് സസ്‌പെൻഷനും ഏർപ്പെടുത്തി.