ജാവ-ഇന്തോനേഷ്യയിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ കളിക്കാരൻ ഇടിമിന്നലേറ്റ് മരിച്ചു. വെസ്റ്റ് ജാവയിലെ ബന്ദൂങ്ങിലെ സിലിവാംഗി സ്‌റ്റേഡിയത്തിലാണ് സംഭവം. സുബാംഗിൽ നിന്നുള്ള 35 വയസുകാരനാണ് മരിച്ചത്. ഇദ്ദേഹത്തിന് മിന്നലേൽക്കുന്നതിന്റെ ദൃശ്യവും പുറത്തുവന്നു. ഇരു ക്ലബുകൾ തമ്മിലുള്ള സൗഹൃദ ഫുട്‌ബോൾ മത്സരത്തിനിടെയാണ് അപകടം. ശനിയാഴ്ച വൈകുന്നേരം 4:20നാണ് അപകടം സംഭവിച്ചത്.
മിന്നലേറ്റ ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പൊള്ളലേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മിന്നലേൽക്കുന്നതിന്റെ ദൃശ്യം വീഡിയോയിൽ വൈറലായി.