പുല്‍പള്ളി- വയനാട്ടിലെ പുല്‍പള്ളി ടൗണിനു സമീപം വടാനക്കവലയില്‍ കടുവ ഇറങ്ങി. തിങ്കളാഴ്ച ഉച്ചയോടെയാണ് കടുവ കൃഷിയിടത്തില്‍ എത്തിയത്.
പ്രദേശത്തെ കൂവപ്ലാക്കല്‍ ബിജുവും ഭാര്യ സ്വപ്നയും വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയാണ് കാട്ടുപന്നിയെ പിന്തുടര്‍ന്ന് കടുവ എത്തിയത്. കാട്ടുപന്നി രക്ഷപ്പെട്ടത്തിനെത്തുടര്‍ന്ന് കടുവ ദീര്‍ഘനേരം കൃഷിയിടത്തില്‍ കിടന്നതായി ബിജു പറഞ്ഞു.
നാട്ടുകാരും വനപാലകരും നടത്തിയ തെരച്ചലില്‍ തോട്ടത്തില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം പുല്‍പള്ളിക്കടുത്ത് സുരഭിക്കവലയിലും താന്നിത്തെരുവിലും ഇറങ്ങിയ അതേ കടുവയാണ് വടാനക്കവലയില്‍ എത്തിയതെന്ന അനുമാനത്തിലാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസം ടൗണ്‍ പരിസരത്തെ ആനപ്പാറ ചില്ലിംഗ് പ്ലാന്റ് പരിസരത്ത് കടുവ എത്തിയിരുന്നു.